Cricket

ആര്‍സിബിക്ക് കിരീട നേട്ടം ഇരട്ടിയാക്കാം; ഈ വര്‍ഷം തന്നെ അതുണ്ടായേക്കാമെന്നും മൈക്കല്‍ വോണ്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഞായറാഴ്ച നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ആര്‍സിബി കപ്പുയര്‍ത്തിയത്. ഇതാദ്യമായാണ് റോയല്‍ ചലഞ്ചേഴ്സ് ഒരു ഐപിഎല്‍ കിരീടം നേടുന്നത്. ഡബ്ല്യുപിഎല്‍ കിരീടത്തിനൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടവും നേടാനാവുമെന്നും വോണ്‍ പറഞ്ഞു.

'അതിശയകരമായ ടൂര്‍ണമെന്റ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അര്‍ഹിച്ച വിജയം. ആര്‍സിബിയുടെ പുരുഷ ടീമിന് ഇത് ഇരട്ടിയാക്കാന്‍ കഴിയും. അത് ഈ വര്‍ഷം തന്നെ നടന്നേക്കാം', വോണ്‍ എക്‌സില്‍ കുറിച്ചു.

നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഒരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഐപിഎല്ലില്‍ 15 സീസണുകളിലും വിരാട് കോഹ്ലിയടങ്ങുന്ന പുരുഷ സംഘത്തിന് നേടാന്‍ കഴിയാത്തത് ഡബ്ല്യുപിഎല്ലിന്റെ രണ്ടാം സീസണില്‍ തന്നെ ആര്‍സിബിയുടെ പെണ്‍പട നേടിക്കൊടുത്തിരിക്കുകയാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT