Cricket

തകർന്ന ഹെൽമറ്റുമായി മുഷ്ഫിക്കർ റഹീം; എയ്ഞ്ചലോ മാത്യൂസിനെതിരെ വീണ്ടും പരിഹാസം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധാക്ക: ഏകദിന ലോകകപ്പിലെ ടൈംഡ് ഔട്ടിന് പിന്നാലെ ഉണ്ടായ ശ്രീലങ്ക-ബം​ഗ്ലാദേശ് താരങ്ങൾക്കിടയിലെ പടലപിണക്കം തുടരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര നേടിയ ശ്രീലങ്കൻ താരങ്ങൾ ടൈംഡ് ഔട്ട് ആഘോഷം നടത്തിയിരുന്നു. എന്നാൽ ബം​ഗ്ലാദേശ് തിരിച്ചടി നൽകിയത് ഏകദിന പരമ്പര നേടിയ ശേഷമാണ്.

ഇത്തവണ മുഷ്ഫിക്കർ റഹീമാണ് പരിഹാസം നടത്തിയത്. തകർന്ന ഹെൽമറ്റുമായി വന്ന് ആഘോഷം നടത്തിയാണ് റഹീം എയ്ഞ്ചലോ മാത്യൂസിന് മറുപടി നൽകിയത്. ബം​ഗ്ലാദേശ് മറുപടി നൽകിയതോടെ ഇരുടീമുകൾക്കും ഇടയിൽ ടൈംഡ് വിവാദത്തിന്റെ അസ്വസ്ഥതകൾ ഏറെക്കാലം തുടരുമെന്ന് വ്യക്തമായി.

ഏകദിന ലോകകപ്പിൽ ബം​ഗ്ലാദേശിനെതിരെ ശ്രീലങ്ക മികച്ച സ്കോറിലേക്ക് നീങ്ങവെയാണ് വിവാദ ടൈംഡ് ഔട്ട് ഉണ്ടായത്. എയ്ഞ്ചലോ മാത്യൂസ് സമയത്ത് ക്രീസിലെത്തിയെങ്കിലും മാത്യൂസ് ആദ്യ പന്ത് നേരിടാൻ വൈകി. ഹെൽമറ്റിലെ തകരാറായിരുന്നു കാരണം. നിശ്ചിത സമയം കഴിഞ്ഞതിനാൽ ബം​ഗ്ലാദേശ് താരങ്ങളുടെ അപ്പീൽ മാത്യൂസ് ടൈംഡ് ഔട്ട് ആകുകയായിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT