Cricket

'ഐപിഎല്ലിൽ റൺസടിക്കും... വിരാട് കോഹ്‌ലി, താങ്കളെ ട്വന്റി 20 ലോകകപ്പിൽ വേണം'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ജൂണിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെ സ്ഥാനം നിർണായകമെന്ന് ഇന്ത്യൻ മുൻ താരം എം എസ് കെ പ്രസാദ്. കോഹ്‌ലിയെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കുമെന്ന വാർത്തകൾക്കിടെയാണ് പ്രസാദിന്റെ പ്രതികരണം. രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിയ്ക്കും ലോകകപ്പിൽ നിർണായക സാന്നിധ്യമാകാൻ കഴിയുമെന്നും ഇന്ത്യൻ മുൻ താരം വിലയിരുത്തി.

കോഹ്‌ലിയുടെ കഴിവ് തെളിയിക്കാൻ ഒരു ഐപിഎൽ മാനദണ്ഡമാക്കേണ്ടതില്ല. മോശം ഫോം കാരണം കോഹ്‌ലി ഒരിക്കലും ടീമിന് പുറത്തുപോയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താരം അവധിയെടുത്തത്. നീണ്ട കാലമായി കോഹ്‌ലി ഫോമിൽ തുടരുന്ന താരമാണ്. ഐപിഎല്ലി‍ൽ കോഹ്‌ലി അനായാസം റൺസ് അടിക്കുമെന്നും എം എസ് കെ പ്രസാദ് വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ആദ്യ മത്സരത്തിൽ തന്നെ വിരാട് കോഹ്‌ലി കളത്തിലിറങ്ങും. ചെന്നൈ സൂപ്പർ കിം​ഗ്സാണ് എതിരാളികൾ. വനിതാ പ്രീമിയർ ലീ​ഗിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീ​ഗും സ്വന്തമാക്കുകയാണ് റോയൽ ചലഞ്ചേഴ്സിന്റെ ലക്ഷ്യം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT