Cricket

രോഹിത് എവിടെ? വീണ്ടും രോഹിത് ശര്‍മ്മയെ ഒഴിവാക്കി മുംബൈ ഇന്ത്യന്‍സിന്റെ വീഡിയോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പിന് രണ്ട് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 2020ന് ശേഷം വീണ്ടും കപ്പുയര്‍ത്തുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം. എന്നാല്‍ സീസണ്‍ ആരംഭിക്കും മുമ്പെ മുംബൈ ക്യാമ്പില്‍ അസ്വസ്ഥതകള്‍ പുകയുകയാണ്.

രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ നായകനാക്കിയതില്‍ ആരാധക രോക്ഷം ശക്തമായിരുന്നു. എന്നാല്‍ ആരാധകരെ തണുപ്പിക്കാനായി രോഹിത് ശര്‍മ്മ ക്യാമ്പിലെത്തിയപ്പോള്‍ മുംബൈ മികച്ച വീഡിയോ ഒരുക്കിയിരുന്നു. എങ്കിലും ക്യാമ്പില്‍ അസ്വസ്ഥതകള്‍ ഉണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം മുംബൈ വീണ്ടുമൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. താരങ്ങള്‍ക്കൊപ്പം മുംബൈ ടീം അധികൃതരും വീഡിയോയിലുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കി. ഇതോടെ ആരാധകര്‍ വീണ്ടും രോഹിത് ശര്‍മ്മ എവിടെയെന്ന ചോദ്യം ഉയര്‍ത്തി.

ഹാര്‍ദിക്ക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ലസീത് മലിംഗ എന്നിവര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. വീഡിയോയില്‍ ഇല്ലാത്ത ജസ്പ്രീത് ബുംറ ടീം ക്യാമ്പിലേക്ക് ഇനിയും എത്തിയിട്ടില്ല. എന്തായാലും താരങ്ങള്‍ക്കിടയിലെ അസ്വസ്ഥതകള്‍ ഗ്രൗണ്ടില്‍ പ്രതിഫലിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT