Cricket

ഇരുവർക്കും പഴയ കണക്ക് തീർക്കണം, വിരാട് കോഹ്ലിയും ഗംഭീറും നേർക്ക് നേർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. വൈകിട്ട് 7.30ന് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിത്തിലാണ് മത്സരം. ഹൈദരബാദിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായാണ് കൊല്‍ക്കത്ത സീസണ്‍ തുടങ്ങിയത്. ഇന്ന് ആര്‍സിബിക്കെതിരെ ജയിക്കാനായാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം പൊയിന്റ് ടേബിളില്‍ മുന്നിലെത്താം. രണ്ട് മത്സരത്തിൽ നിന്ന് ഒരു വിജയവുമായി ബംഗളൂരു പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്.

കൊല്‍ക്കത്ത - ബംഗളൂരു മത്സരത്തില്‍ ആരാധകരേയും കാത്തിരിക്കുന്നത് രണ്ട് പേര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്. ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികളായ വിരാട് കോലിയുടെയും ഗൗതം ഗംഭീറിന്റെയും ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് കണ്ടറിയണം. ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. എന്നാല്‍ ഐപിഎല്‍ സീസണുകളില്‍ പലതവണ മൈതാനത്ത് ഇരുവരും കൊമ്പുകാര്‍ത്തു. 2023 സീസണിലും ഇതിന് മാറ്റമൊന്നുമുണ്ടായില്ല.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ആര്‍സിബി മത്സരത്തിനിടെ ലഖ്‌നൗ കോച്ചായിരുന്ന ഗംഭീറും വിരാട് കോലിയും നേര്‍ക്കുനേര്‍ കൊമ്പുകോർത്തത് ആരാധകർ ഇനിയും മറന്നിട്ടുണ്ടാവില്ല. വാക്കേറ്റമായതോടെ സഹതാരങ്ങള്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. അന്ന് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ട ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖിനെ കോലി ആരാധകര്‍ വെറുതെ വിട്ടതുമില്ല. ഈ സീസണില്‍ ഗൗതം ഗംഭീര്‍ ലഖ്‌നൗ വിട്ട് കൊല്‍ക്കത്തയുടെ മെന്ററാണ്. ഗംഭീറിന്റെ തിരിച്ചുവരവില്‍ കിരീട പ്രതീക്ഷയുമായാണ് കൊല്‍ക്കത്ത കളിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

SCROLL FOR NEXT