Cricket

പറക്കും പതിരാന; ധോണി പോലും അമ്പരന്നു നിന്ന വണ്ടര്‍ ക്യാച്ചുമായി ബേബി മലിംഗ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 191 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചുകൂട്ടി. ഡേവിഡ് വാര്‍ണര്‍ (52), പൃഥ്വി ഷാ (43), റിഷഭ് പന്ത് (51) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിക്ക് കരുത്തായത്.

35 പന്തില്‍ നിന്ന് 52 റണ്‍സുമായി കുതിക്കുകയായിരുന്ന ഡേവിഡ് വാര്‍ണറെയാണ് ഡല്‍ഹിക്ക് ആദ്യം നഷ്ടപ്പെട്ടത്. മുസ്തഫിസുറിന്റെ പന്തില്‍ മതീഷ പതിരാനയ്ക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്. ഇപ്പോള്‍ വാര്‍ണറെ പുറത്താക്കിയ ശ്രീലങ്കന്‍ പേസര്‍ പതിരാനയുടെ വണ്ടര്‍ ക്യാച്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഡല്‍ഹിക്ക് വളരെ മികച്ച തുടക്കം തന്നെയായിരുന്നു വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്നു നല്‍കിയത്. ഇതിന് ശേഷമാണ് ഒരു വെടിക്കെട്ട് ക്യാച്ചിലൂടെ പതിരാന വാര്‍ണറെ പുറത്താക്കിയത്. മുസ്തഫിസുറിന്റെ പന്തില്‍ ഒറ്റകൈയിലാണ് ഈ ക്യാച്ച് പതിരാന സ്വന്തമാക്കിയത്. ക്യാച്ച് കണ്ട് സൂപ്പർ താരം ധോണി പോലും. അമ്പരന്നു.

താന്‍ പുറത്തായെന്ന കാര്യം വിശ്വസിക്കാന്‍ ഒരു നിമിഷം ഡേവിഡ് വാര്‍ണര്‍ക്ക് പോലും സാധിച്ചില്ല. വിശ്വസിക്കാനാവാതെ വാര്‍ണര്‍ തലകുലുക്കുകയും ചിരിച്ചുകൊണ്ട് പുറത്തേക്ക് പോകുകയുമാണ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ മനോഹരമായ ക്യാച്ച് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT