Cricket

'ഇന്ത്യൻ ടീമിൽ തിരിച്ചെത്തണം, എൻ്റെ മികവ് കാണാതെ പോകരുത്' ഖലീൽ അഹമ്മദ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രണ്ട് തുടർവിജയങ്ങളാണ് ഡൽഹി ക്യാപിറ്റൽസ് നേടിയിരിക്കുന്നത്. രണ്ട് മത്സരത്തിലും പേസർ ഖലിൽ അഹമ്മദിന്റെ പ്രകടനം നിർണായകമായി. പഞ്ചാബിനെതിരെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ നാല് ഓവറിൽ 43 റൺസ് വിട്ടുകൊടുത്താണ് ഖലിൽ അഹമ്മദ് രണ്ട് വിക്കറ്റെടുത്തത്. എന്നാൽ രാജസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ കഥ മാറി.

നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റെടുത്തു. ചെന്നൈയ്ക്കെതിരെ പ്രകടനം കൂടുതൽ മെച്ചപ്പെട്ടു. നാല് ഓവറിൽ‌ 21 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റ് വീഴ്ത്തി. പവർപ്ലേയിൽ ഖലിൽ അഹമ്മദിന്റെ പ്രകടനം ഡൽഹിക്ക് മത്സരം വിജയം തന്നെ നേടിനൽകി. പിന്നാലെ തന്റെ പ്രകടനത്തെപറ്റി സംസാരിക്കുകയാണ് ഡൽഹി താരം.

ആഭ്യന്തര ക്രിക്കറ്റിൽ താൻ നന്നായി കഠിനാദ്ധ്വാനം ചെയ്തു. കഴിഞ്ഞ ആറ് മാസത്തിൽ ഒരുപാട് മത്സരങ്ങൾ കളിച്ചു. ഇത് ബൗളിം​ഗിലെ പോരായ്മകൾ മനസിലാക്കാൻ സഹായകരമായി. വിക്കറ്റെടുക്കുന്നതിൽ തനിക്ക് സന്തോഷിക്കുന്നു. കായികക്ഷമത കാത്തുസൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. റെഡ് ബോൾ ക്രിക്കറ്റിലൂടെ ഏറെ പഠിക്കാൻ കഴിയും. ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഖലിൽ അഹമ്മദ് വ്യക്തമാക്കി.

ഇന്ത്യൻ ടീമിൽ 2018ലാണ് ഖലിൽ അഹമ്മദ് അരങ്ങേറിയിരുന്നു. 11 ഏകദിനങ്ങളിലും 14 ട്വന്റി 20 മത്സരങ്ങളും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ താരത്തിന് കഴിഞ്ഞു. എന്നാൽ ദേശീയ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ ഖലിൽ അഹമ്മദിന് കഴിഞ്ഞില്ല. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT