Cricket

എം എസ് ധോണി ബാറ്റ് ചെയ്തത് പരിക്കുമായി?; ആരാധകരെ ആശങ്കയിലാക്കുന്ന വീഡിയോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിശാഖപട്ടണം: ഐപിഎൽ സീസണിൽ ആദ്യമായി മഹേന്ദ്ര സിം​ഗ് ധോണി ബാറ്റിം​ഗിനിറങ്ങി. ഡൽഹി ക്യാപിറ്റൽസിനെതിരെ ക്രീസിലെത്തിയ താരം 16 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും മൂന്ന് സിക്സും സഹിതമാണ് ധോണിയുടെ സൂപ്പർ ഇന്നിം​ഗ്സ്. എന്നാൽ സൂപ്പർ താരം ക്രീസിലെത്തിയത് പരിക്കേറ്റ കാലുമായെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ സീസണിന് പിന്നാലെ കാൽമുട്ടിന് പരിക്കേറ്റ ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇപ്പോഴും താരത്തിന്റെ കാൽമുട്ടിന് പരിക്കുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഡൽഹിക്കെതിരായ മത്സരത്തിന് ശേഷം ധോണി നടക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് ആശങ്ക പടർത്തുകയാണ്.

ഐപിഎല്ലിൽ ചെന്നൈയുടെ അടുത്ത മത്സരം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്. ഏപ്രിൽ അഞ്ചിന് രാത്രി 7.30ന് ഹൈദരാബാദിലാണ് മത്സരം. ഇതിന് മുമ്പായി എം എസ് ധോണി മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT