Cricket

​ഗ്രൗണ്ടിലെ ഓർമ്മകൾ; വിശാഖപട്ടണം ​ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ധോണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിശാഖപട്ടണം: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് ഐപിഎൽ സീസണിലെ ആദ്യ പരാജയം നേരിട്ടു. എങ്കിലും മഹേന്ദ്ര സിം​ഗ് ധോണിയുടെ വെടിക്കെട്ട് കണ്ടതിൽ ചെന്നൈ ​ആരാധകർ ഹാപ്പിയാണ്. 16 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം ധോണി 37 റൺസുമായി പുറത്താകാതെ നിന്നു. എന്നാൽ കളത്തിൽ മാത്രമല്ല കളത്തിന് പുറത്തും ധോണി ആരാധക ഹൃദയം കീഴടക്കി.

വിശാഖപട്ടണത്തെ ​ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നിൽക്കുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ​ഗ്രൗണ്ടിലെ ഓർമ്മകൾ എന്നാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ചിത്രത്തിന് തലക്കെട്ട് നൽകിയിരിക്കുന്നത്.

മത്സരത്തിൽ 20 റൺസിനാണ് ചെന്നൈ ഡൽഹിയോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. ചെന്നൈയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസിൽ അവസാനിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT