Cricket

ഐപിഎല്ലില്‍ 'രാജാക്കന്മാരുടെ പോരാട്ടം'; പഞ്ചാബിന് ടോസ്‌, യുവപേസർമാരില്ലാതെ ചെന്നൈ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജാക്കന്മാരുടെ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ പഞ്ചാബ് നായകന്‍ സാം കറന്‍ ചെന്നൈയെ ബാറ്റിങ്ങിനയച്ചു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.

രണ്ട് മാറ്റങ്ങളുമായാണ് സൂപ്പര്‍ കിങ്‌സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. യുവ പേസര്‍മാരായ മതീഷ പതിരാനയും തുഷാര്‍ ദേശ്പാണ്ഡേയും ആദ്യ ഇലവനിലില്ല. പകരം ശര്‍ദ്ദുല്‍ താക്കൂര്‍ ടീമിലെത്തി. ഡെവോണ്‍ കോണ്‍വേയുടെ പകരക്കാരനായി എത്തുന്ന റിച്ചാര്‍ഡ് ഗ്ലീസണ്‍ ഇന്ന് ചെന്നൈയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. അതേസമയം പഞ്ചാബ് ടീമില്‍ മാറ്റമില്ല.

ചെന്നൈ സൂപ്പർ കിങ്‌സ്: അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പർ), ഷർദുൽ താക്കൂർ, ദീപക് ചാഹർ, റിച്ചാർഡ് ഗ്ലീസൺ, മുസ്താഫിസുർ റഹ്മാൻ.

പഞ്ചാബ് കിംഗ്സ്: ജോണി ബെയർസ്റ്റോ, സാം കറൻ (ക്യാപ്റ്റൻ), റിലീ റോസോ, ശശാങ്ക് സിങ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), അശുതോഷ് ശർമ്മ, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ, കഗിസോ റബാദ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT