Cricket

'മറ്റൊരു ഹാര്‍ദ്ദിക്കാവും രാജ്യത്തിന് വേണ്ടി കളിക്കുക'; പിന്തുണച്ച് ഗാവസ്‌കര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണച്ച് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഇന്ത്യന്‍ സ്‌ക്വാഡില്‍ ഹാര്‍ദ്ദിക്കിനെ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഐപിഎല്ലില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന മുംബൈ ഇന്ത്യന്‍സ് നായകന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ പദവി നല്‍കിയതാണ് അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് ഹാര്‍ദ്ദിക്കിന് ശക്തമായ പിന്തുണ അറിയിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാവസ്‌കര്‍ രംഗത്തെത്തിയത്.

'രാജ്യത്തിന് വേണ്ടി കളിക്കുന്നതും ഐപിഎല്ലില്‍ കളിക്കുന്നതും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഓരോ കളിക്കാരനിലും വ്യത്യസ്തമായ ഊര്‍ജം പകരും. മറ്റൊരു ഹാര്‍ദ്ദിക്കാവും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക, ഗാവസ്‌കര്‍ വ്യക്തമാക്കി.

'ഈ ഐപിഎല്ലില്‍ ഹാര്‍ദ്ദിക്കിന് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം അദ്ദേഹം വളരെ നന്നായി കൈകാര്യം ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഹാര്‍ദ്ദിക് തികച്ചും വ്യത്യസ്തമായ മാനസികാവസ്ഥയിലായിരിക്കും. ഈ ടൂര്‍ണമെന്റില്‍ കണ്ടതിനേക്കാള്‍ പോസിറ്റീവായിരിക്കും അത്. അതുകൊണ്ട് തന്നെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച സംഭാവനകള്‍ നല്‍കാന്‍ ഹാര്‍ദ്ദിക്കിന് സാധിക്കും', ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT