Cricket

ഇത് പുതിയൊരു അനുഭവം; മുംബൈ നായകമാറ്റത്തിൽ രോഹിത് ശർമ്മ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസ് നായകമാറ്റത്തിൽ ഒടുവിൽ പ്രതികരിച്ച് രോഹിത് ശർമ്മ. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് പ്രതികരിച്ചത്. ജീവിതം എപ്പോഴും നമ്മുടെ വഴിക്ക് പോകില്ലെന്ന് മുംബൈ ഇന്ത്യൻസ് മുൻ നായകൻ പറഞ്ഞു.

ഇതൊക്കെ ജീവിതത്തിന്റെ ഭാ​ഗമാണ്. ക്രിക്കറ്റിൽ എപ്പോഴും ക്യാപ്റ്റനായിരിക്കാൻ തനിക്ക് കഴിയില്ല. ഒരുപാട് നായകന്മാരുടെ കീഴിൽ താൻ കളിച്ചിട്ടുണ്ട്. മഹേന്ദ്ര സിം​ഗ് ധോണിയും വിരാട് കോഹ്‌ലിയും വീരേന്ദർ സെവാ​ഗും തന്റെ ക്യാപ്റ്റന്മാരായിരുന്നു. ഐപിഎല്ലിൽ ആദം ​ഗിൽക്രിസ്റ്റിനും ഹർഭജൻ സിം​ഗിനും റിക്കി പോണ്ടിം​ഗിനും കീഴിൽ താൻ കളിച്ചിട്ടുണ്ടെന്നും രോഹിത് പറഞ്ഞു.

മുംബൈ ഇന്ത്യൻസ് താരമായി കഴിയാവുന്നതെല്ലാം ചെയ്യുക. കഴിഞ്ഞ ഒരു മാസമായി താൻ അതിനുള്ള ശ്രമത്തിലാണെന്നും രോഹിത് ശർമ്മ വ്യക്തമാക്കി. ഐപിഎല്ലിൽ 10 മത്സരങ്ങളിൽ നിന്നായി രോഹിത് 314 റൺസാണ് ഇതുവരെ സ്കോർ ചെയ്തത്. ഒരു സെഞ്ച്വറിയും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT