Cricket

ടി20 ലോകകപ്പിന് പാകിസ്താനില്‍ നിന്ന് ഭീഷണി; കളിക്കുന്ന കാര്യം വ്യക്തമാക്കി ബിസിസിഐ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡല്‍ഹി: ട്വന്റി ലോകകപ്പിന് ഭീഷണി ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം വ്യക്തമാക്കി ബിസിസിഐ. ട്രിനിഡാഡ് പ്രധാനമന്ത്രി ഡോ കീത്ത് റൗലിയാണ് ലോകകപ്പിന് ഭീകരാക്രമണ ഭീഷണി ഉണ്ടായ കാര്യം പുറത്തുവിട്ടത്. പാകിസ്താനില്‍ നിന്നായിരുന്നു സന്ദേശം. പിന്നാലെയാണ് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് പറയുന്നത്.

ഭീഷണി നിലനില്‍ക്കുന്ന സമയത്തോളം ടൂര്‍ണമെന്റിന്റെ ഉത്തരവാദിത്തം വേദിയാകുന്ന രാജ്യത്തിനാണ്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടത്തണം. ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കുമുള്ള സുരക്ഷ ബിസിസിഐ ശക്തിപ്പെടുത്തും. ഇത് ലോകകപ്പിന്റെ ഉത്തരവാദിത്തമുള്ള ഏജന്‍സികളുമായി സംസാരിക്കും. ലോകകപ്പ് കളിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

ട്വന്റി 20 ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. അയർലൻഡ് രോഹിതിന്റെ സംഘത്തിന് എതിരാളികളാകും. കാനഡ പാകിസ്താൻ, അമേരിക്ക തുടങ്ങിയ ടീമുകൾ ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികളാകും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT