Cricket

മതീഷ പതിരാനയ്ക്ക് പരിക്ക്, സീസണ്‍ നഷ്ടമായേക്കും?; ആശങ്കയില്‍ ചെന്നൈ ക്യാമ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടി. പരിക്കുമൂലം ചെന്നൈയുടെ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന നാട്ടിലേക്ക് മടങ്ങി. ചെന്നൈയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് സീസണിലെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലിലെ പേശികള്‍ക്കേറ്റ പരിക്കാണ് പതിരാനയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ ആഴ്ച പരിക്കേറ്റ താരത്തിന് പിന്നീടുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നു. തുടര്‍ചികിത്സയും വിശ്രമവും ആവശ്യമായി വന്നതോടെ താരം ശ്രീലങ്കയിലേക്ക് മടങ്ങുന്നുവെന്നാണ് ടീം മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. അതേസമയം പതിരാന ടീമിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ ചെന്നൈ വ്യക്തത വരുത്തിയിട്ടില്ല.

സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് 21കാരനായ പതിരാന സിഎസ്‌കെയ്ക്ക് വേണ്ടി വീഴ്ത്തിയത്. മികച്ച ഫോമിലുള്ള പതിരാനയുടെ അഭാവം ചെന്നൈയുടെ ബൗളിങ് നിരയ്ക്ക് വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. ദീപക് ചഹറിന് പരിക്കേറ്റതിന് പിന്നാലെയാണ് പതിരാനയ്ക്കും മടങ്ങേണ്ടിവന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി ചെന്നൈയുടെ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനും നാട്ടിലേക്ക് മടങ്ങിയിരുന്നു.

കുടിവെള്ളം കിട്ടാതെ; നാലാം ദിവസവും തിരുവനന്തപുരം നഗരസഭയിൽ വെള്ളമില്ല, മേയറെ തടയുമെന്ന് ബിജെപി

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT