Cricket

'താങ്കൾ എന്തിനാണ് കളിക്കുന്നത്?'; രോഹിത് ശർമ്മയ്ക്കെതിരെ വിമർശനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു മത്സരത്തിലൂടെ മോശം പ്രകടനം നടത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. സൺറൈസേഴ്സിനെതിരെ അഞ്ച് പന്തിൽ നാല് റൺസ് മാത്രമാണ് താരം നേടിയത്. പിന്നാലെ മുംബൈ മുൻ നായകനെതിരെ വിമർശനവും ശക്തമാണ്. അടുത്ത വർഷത്തെ മെ​ഗാലേലത്തിന് മുമ്പായി രോഹിതിന്റെ പ്രകടനം ടീമുകളെ തൃപ്തിപ്പെടുത്തില്ലെന്ന് ഇന്ത്യൻ മുൻ താരം ദീപ് ദാസ്​ഗുപ്ത പറഞ്ഞു.

താങ്കളുടെ പ്രകടനം ടീമിന് അഭിമാനമാകണം. താങ്കൾ മികച്ച താരമാണ്. സ്വന്തം പ്രകടനത്തിൽ താങ്കൾക്ക് തന്നെ അഭിമാനമുണ്ടാകണം. ഇപ്പോൾ നിങ്ങൾക്ക് കളിക്കാനും മികച്ച പ്രകടനം നടത്താനും താൽപ്പര്യമില്ല. ഓരോ തവണ മോശം പ്രകടനം നടത്തുമ്പോഴും അടുത്ത മത്സരത്തിൽ താങ്കൾ തിരിച്ചുവരുമെന്ന് കരുതുന്നുവെന്നും ദാസ്​ഗുപത പ്രതികരിച്ചു.

അടുത്ത വർഷം ഐപിഎല്ലിൽ മെ​ഗാലേലമാണെന്ന് രോഹിത് മറക്കരുത്. മികച്ച പ്രകടനങ്ങൾ നടത്താൻ അവസാന അവസരമാണിത്. രോഹിതിന്റെ ടീം ഐപിഎൽ പ്ലേ ഓഫിന് യോ​ഗ്യത നേടില്ലെന്ന് എല്ലാവർക്കും അറിയാം. അതിനാൽ കുറച്ച് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കൂ. അതിലൂടെ തന്റെ സാന്നിധ്യം എത്ര വലുതെന്ന് അറിയിക്കൂവെന്നും ദാസ്​ഗുപത വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT