Cricket

മക്​ഗർ​ഗിനെ വേദനിപ്പിച്ച് ബോൾട്ട്; പിന്നെ നടന്നത് പൊടിപൂരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഡൽഹിയെ ബാറ്റിം​ഗിനയച്ചു. ഇതോടെ ജേക്ക് ഫ്രെസർ മക്​ഗർ​ഗിന്റെ ബാറ്റിംഗ് കാണാനുള്ള ആവേശത്തിലായി ആരാധകർ. ഒരൽപ്പം പതിയെയയാണ് മക്​ഗർ​ഗ് കളിതുടങ്ങിയത്.

ആദ്യ മൂന്ന് പന്തിൽ റൺസൊന്നും എടുക്കാൻ വെടിക്കെട്ട് താരത്തിന് കഴിഞ്ഞില്ല. നാലാം പന്തിൽ ബോൾട്ടിന്റെ ഒരു ഷോർട്ട് ബോൾ മക്​ഗർ​ഗിന്റെ ശരീരത്തിൽ തട്ടി. ഇതോടെ താരത്തിനായി മെഡിക്കൽ സംഘത്തിന് വരേണ്ടിവന്നു. ഒരൽപ്പം സമയത്തിന് ശേഷമാണ് മത്സരം പുഃനരാരംഭിച്ചത്. തൊട്ടടുത്ത പന്ത് ബൗണ്ടറി നേടി താരം താൻ ഉടൻ മറുപടി നൽകുമെന്ന് വ്യക്തമാക്കി.

മത്സരത്തിൽ പിന്നീട് കണ്ടത് മക്​ഗർ​ഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. ആവേശ് ഖാന്റെ ഒരോവറിൽ 28 റൺസാണ് ഓസ്ട്രേലിയൻ താരം അടിച്ചുകൂട്ടി. 18 പന്തിൽ 50 റൺസ് തികച്ചു. ഏഴ് ഫോറും മൂന്ന് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിം​ഗ്സ്. എന്നാൽ 19-ാം പന്തിൽ മക്ഗുർ​ഗ് പുറത്തായി. രവിചന്ദ്രൻ അശ്വിന്റെയും സഞ്ജു സാംസണിന്റെയും തന്ത്രമാണ് മക്ഗർഗിനെ പുറത്താക്കിയത്. സഞ്ജു പറഞ്ഞ പ്രകാരം സ്റ്റമ്പിലേക്ക് ഒരു ഫുൾഡോസ് അശ്വിൻ എറിഞ്ഞു. ഈ പന്തിൽ ബാറ്റുവെച്ച മക്​ഗർ​ഗിനെ കവറിൽ ഡൊണോവന്‍ ഫെരേര പിടികൂടി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT