Cricket

ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കിൽ ഹെഡും കൂട്ടരും 300 കടന്നേനെ; സച്ചിൻ ടെണ്ടുൽക്കർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ലഖ്നൗ സൂപ്പർ ജയ്ൻറ്സ് മുന്നോട്ട് വെച്ച 165 റൺസ് വിജയലക്ഷ്യം വെറും 9.4 ഓവറിൽ മറികടന്നതിന് പിന്നാലെ സൺറൈസ്‌ഴ്‌സ്‌ ഹൈദരാബാദ് താരങ്ങളെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ആദ്യം ബാറ്റ് ചെയ്തത് ഹൈരാബാദാണെങ്കിൽ ഫോം വെച്ച് ഹെഡും കൂട്ടരും 300 കടന്നേനെ എന്നായിരുന്നു സച്ചിന്റെ പ്രതികരണം. 'ഇത് വിനാശകരവുമായ ഒരു ഓപ്പണിങ് കൂട്ടുകെട്ടാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഇവരായിരുന്നുവെങ്കിൽ ഐപിഎൽ ചരിത്രത്തിലെ ആദ്യ 300 റൺസ് ടോട്ടൽ പിറന്നേനെ' സച്ചിൻ എക്‌സിൽ കുറിച്ചു.

ഓപ്പണർമാരായ ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശർമയുടെയും വെടികെട്ട് ബാറ്റിംഗ് കരുത്തിലാണ് ലഖ്നൗ വിജയ ലക്ഷ്യം ഹൈദരാബാദ് 62 പന്തുകൾ ബാക്കി നിൽക്കെ തന്നെ മറികടന്നത്. 30 പന്തിൽ 59 റൺസ് നേടി 295.67 സ്ട്രൈക്ക് റേറ്റിലാണ് ഹെഡ് ബാറ്റ് വീശിയത്. 267.86 സ്ട്രൈക്ക് റേറ്റിൽ അഭിഷേക് ശർമ്മ 26 പന്തിൽ 75 റൺസ് നേടി. വിജയത്തോടെ 12 മത്സരങ്ങളിൽ നിന്നും ഏഴ് വിജയവുമായി 14 പോയിന്റിൽ ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.

ഐപിഎൽ ചരിത്രത്തിലെ ഇത് വരെയുള്ള ഏറ്റവും വലിയ റൺസ് ടോട്ടലും ഹൈദരാബാദിന്റെതാണ്. ബാഗ്ളൂരിനെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് ഹൈദരാബാദ് ഈ സീസണിലെ തുടക്കത്തിൽ നേടിയത്. ഹൈദരാബാദിന്റെ തന്നെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയ 277 റൺസാണ് ലിസ്റ്റിൽ രണ്ടാമത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT