Cricket

പ്ലേ ഓഫ് സാധ്യത നിലനിർത്തി ആർസിബി, പഞ്ചാബിനെ തോൽപ്പിച്ചത് 60 റൺസിന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധരംശാല: പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമിനും വിജയം അനിവാര്യമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ 60 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 47 പന്തിൽ ഏഴ് ഫോറും ആറ് സിക്സറുമടക്കം 92 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ മികവിൽ 241 റൺസ് എന്ന ലക്ഷ്യം മുന്നോട്ട് വെച്ച ബാംഗ്ലൂർ, പഞ്ചാബിനെ 17 ഓവറിൽ 181 റൺസിൽ ഓൾ ഔട്ടാക്കി. 23 പന്തിൽ 55 റൺസ് നേടിയ രജത് പടിദാർ, 27 പന്തിൽ 46 റൺസ് നേടിയ കാമറൂൺ ഗ്രീനുമാണ് കോഹ്‌ലിക്ക് പുറമെ ബാംഗ്ലൂർ ബാറ്റിംഗ് നിരയിൽ തിളങ്ങിയ മറ്റ് താരങ്ങൾ.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിരയിൽ റിലീ റോസോ 27 പന്തിൽ 61 റൺസ് നേടി. 19 പന്തിൽ 37 റൺസ് നേടിയ ശശാങ്ക് സിങ്, 16 പന്തിൽ 27 റൺസ് നേടിയ ബെയർസ്റ്റോ തുടങ്ങിയവർക്കൊഴിച്ച് മറ്റാർക്കും തന്നെ പഞ്ചാബ് നിരയിൽ കാര്യമായ സംഭാവന നൽകാനായില്ല. ബെംഗളുരുവിന് വേണ്ടി സിറാജ്, പഞ്ചാബ് കിങ്സിന് വേണ്ടി ഹർഷൽ പട്ടേൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT