Cricket

അടുത്ത സീസണിൽ രോഹിത് ഈ ടീമിലെത്തണം; വസീം അക്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിനൊപ്പം രോഹിത് ശർമ്മ തുടരില്ലെന്ന് വസീം അക്രം. രോഹിത് ശർമ്മയ്ക്കുള്ള അടുത്ത സീസണിലെ ടീം അക്രം തന്നെ ചൂണ്ടിക്കാട്ടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഇന്ത്യൻ നായകൻ ഉണ്ടാകണമെന്നാണ് പാകിസ്താൻ മുൻ പേസറുടെ അഭിപ്രായം. ഇതിനുള്ള കാരണവും മുൻ താരം വ്യക്തമാക്കുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ രോഹിത് ശർമ്മ ഓപ്പണറായി എത്തുന്നത് ആലോചിക്കുക. ​ഗൗതം ​ഗംഭീർ ഉപദേശകസ്ഥാനത്തും ശ്രേയസ് അയ്യർ നായകസ്ഥാനത്തും തുടരണം. അപ്പോൾ കൊൽക്കത്ത ശക്തമായ ബാറ്റിം​ഗ് നിരയാകും. ഈഡൻ ​ഗാർഡനിൽ മികച്ച ബാറ്റിം​ഗ് കാഴ്ചവെക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കുമെന്നും അക്രം പ്രതികരിച്ചു.

സീസണിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. 12 മത്സരങ്ങൾ പിന്നിടുമ്പോൾ നാല് വിജയങ്ങൾ മാത്രമാണ് രോഹിത് ശർമ്മ ഉൾപ്പെടുന്ന ടീമിനുള്ളത്. മറുവശത്ത് 11 മത്സരങ്ങളിൽ എട്ട് ജയവുമായി ഒന്നാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT