Cricket

'രാജസ്ഥാൻ പ്ലേ ഓഫില്‍ കടന്നു, ഇനിയുള്ള ലക്ഷ്യം...'; വ്യക്തമാക്കി ഡൊണോവന്‍ ഫെരേര

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ഇതിനോടകം പ്ലേ ഓഫില്‍ കടന്നതായി ഓള്‍ റൗണ്ടര്‍ ഡൊണോവന്‍ ഫെരേര. എങ്കിലും ഇനിയുള്ള മത്സരങ്ങള്‍ പ്രധാനമെന്നാണ് താരത്തിന്റെ നിലപാട്. പോയിന്റ് ടേബിളില്‍ ഒന്നാമതോ രണ്ടാമതോ എത്താനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നും ഫെരേര പറഞ്ഞു.

രാജസ്ഥാന്റെ അടുത്ത മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ്. ചെന്നൈ മികച്ച ടീമാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ പോയിന്റ് ടേബിളിലെ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കാന്‍ കഴിയൂ. എലിമിനേറ്റര്‍ കളിക്കുന്നത് കൂടുതല്‍ സമ്മര്‍ദ്ദം ടീമിന് നല്‍കുമെന്നും ഫെരേര പ്രതികരിച്ചു.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. മികച്ച ടോപ് ഓഡറാണ് രാജസ്ഥാനുള്ളത്. മധ്യനിരയിലും പരിഗണിക്കേണ്ടതായി പ്രശ്‌നങ്ങളില്ല. മത്സരം വിജയിക്കാനാവശ്യമായ ടീം ഇപ്പോഴും രാജസ്ഥാനുണ്ടെന്നും ഫെരേര വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT