Cricket

'രണ്ട് താരങ്ങളെ മുംബൈ നിലനിര്‍ത്തണം'; നിര്‍ദ്ദേശവുമായി വീരേന്ദര്‍ സെവാഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: അടുത്ത സീസണ്‍ ഐപിഎല്ലിന് മുമ്പായി മെഗാതാരലേലം നടക്കും. എട്ട് താരങ്ങളെ വരെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ചില ടീമുകള്‍ ബിസിസിഐയെ സമീപിച്ചുകഴിഞ്ഞു. എന്നാല്‍ മെഗാലേലത്തിന് മുമ്പായി മുംബൈ ഇന്ത്യന്‍സ് രണ്ട് താരങ്ങളെ നിലനിര്‍ത്തണമെന്ന് വീരന്ദേര്‍ സെവാഗ് ആവശ്യപ്പെട്ടു. മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയും പേസര്‍ ജസ്പ്രീത് ബുംറയെയും നിലനിര്‍ത്തണമെന്നാണ് സെവാഗിന്റെ ആവശ്യം.

ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അമീര്‍ ഖാനും ഒരുമിച്ച് അഭിനയിച്ചാലും സിനിമ വിജയിക്കണമെന്നില്ല. ഒരു ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ നന്നായി കളിക്കണം. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ്മയെ നോക്കൂ. സീസണില്‍ ഒരു സെഞ്ച്വറി മാത്രമാണ് രോഹിത് നേടിയത്. മറ്റ് മത്സരങ്ങളില്‍ രോഹിത് എന്താണ് ചെയ്തതെന്നും സെവാഗ് ചോദിച്ചു.

പവര്‍പ്ലേയില്‍ മാത്രമാണ് ഇഷാന്‍ കിഷന്‍ എന്തെങ്കിലും ചെയ്യുന്നത്. മികവാര്‍ന്ന പ്രകടനം നടത്തുന്ന രണ്ട് താരങ്ങള്‍ സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും മാത്രമാണെന്നും സെവാഗ് അവകാശപ്പെട്ടു. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം മനോജ് തിവാരിയും പ്രതികരിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT