Cricket

ആർസിബിയുടെ കരുത്തറിയിച്ചത് രണ്ടാം പകുതിയിൽ; വിജയഫോർമുല വ്യക്തമാക്കി ഫാഫ് ഡു പ്ലെസിസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തുടർച്ചയായ അഞ്ചാം വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. പിന്നാലെ വിജയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബെം​ഗളൂരു നായകൻ ഫാഫ് ഡു പ്ലെസിസ്. ടീമിന്റെ കരുത്തും ഐക്യവും അറിയിച്ചത് ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലാണെന്ന് ഡു പ്ലെസിസ് പറഞ്ഞു.

റോയൽ ചലഞ്ചേഴ്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആത്മവിശ്വാസമാണ് ഈ വിജയങ്ങളുടെ അടിസ്ഥാനം. ടൂർണമെന്റിന്റെ ആദ്യ ​ഘട്ടത്തിൽ വിജയത്തിനായി ഞങ്ങൾ പോരാടി. ആദ്യ ആറ് മത്സരങ്ങളിൽ ഞങ്ങൾക്ക് വിക്കറ്റുകൾ പോലും ലഭിച്ചില്ല. എന്നാൽ അവസാന രണ്ട്, മൂന്ന് മത്സരങ്ങളിൽ ബെം​ഗളൂരു എതിരാളികളെ ഓൾ ഔട്ടാക്കിയെന്ന് ഡു പ്ലെസിസ് ചൂണ്ടിക്കാട്ടി.

ഒരു ഇടം കയ്യൻ സ്പിന്നർ മാത്രമാണ് ടീമിലുള്ളത്. ആ താരത്തെ വെച്ച് ബെം​ഗളൂരു കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. സ്വപ്നിൽ സിംഗ് നന്നായി കളിക്കുന്നു. ഈ വിജയങ്ങൾക്ക് പിന്നിൽ കഠിനാദ്ധ്വാനമുണ്ട്. ആദ്യ ഘട്ടത്തിലെ തോൽവിക്ക് ശേഷം തിരിച്ചുവരണമെന്ന ആ​ഗ്രഹം ശക്തമായിരുന്നു. ബെം​ഗളൂരുവിന് ആറോ ഏഴോ ബൗളർമാരുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് അവരെ ഉപയോ​ഗിക്കാൻ തീരുമാനിച്ചു. അപ്പോൾ ബാറ്റിം​ഗ് ബൗളിം​ഗ് യൂണിറ്റുകൾ സന്തുലിതമായി. ഈ വിജയങ്ങൾക്ക് ടീമിലെ ഓരോ താരങ്ങളും അഭിനന്ദനം അർഹിക്കുന്നതായും ഫാഫ് ഡു പ്ലെസിസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT