Cricket

മഴ ചതിച്ചാശാനേ; ഗുജറാത്ത്‌-കൊല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു, ഗില്ലും സംഘവും പ്ലേ ഓഫ് കാണാതെ പുറത്ത്‌

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഹമ്മദാബാദ്: അഹമ്മദാബാദില്‍ ശക്തമായി പെയ്തിറങ്ങിയ മഴയ്‌ക്കൊപ്പം ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്ലേ ഓഫ് മോഹങ്ങളും ഒഴുകിപ്പോയി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള നിര്‍ണായക മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് നിലവിലെ റണ്ണറപ്പുകളായ ടൈറ്റന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. മഴ കനത്തതോടെ രാത്രി 10.40 വരെ ടോസിടാന്‍ കഴിയാതെ വരികയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കേണ്ടിവന്നു. ഈ സീസണില്‍ മഴ മൂലം ഉപേക്ഷിക്കേണ്ടിവരുന്ന ആദ്യത്തെ മത്സരമാണിത്.

നേരത്തെ തന്നെ പ്ലേ ഓഫിലേക്ക് ടിക്കറ്റ് ഉറപ്പിച്ച ടീമാണ് കൊല്‍ക്കത്ത. 13 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി നിലവില്‍ ഒന്നാമതാണ് കൊല്‍ക്കത്ത. അതേസമയം 13 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാമതുള്ള ഗുജറാത്തിന് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ആ വിദൂര സാധ്യതയ്ക്ക് മീതെ മഴ വില്ലനായപ്പോള്‍ പ്ലേ ഓഫില്‍ നിന്ന് പുറത്താവുന്ന മൂന്നാമത്തെ ടീമായി ഗുജറാത്ത് മാറി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT