Cricket

ആര്‍സിബിക്കെതിരെ താന്‍ കളിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിച്ചേനെ; വിലക്ക് പ്രശ്നമായെന്ന് പന്ത്‌

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ബിസിസിഐ തനിക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചതെന്ന് ക്യാപ്റ്റന്‍ റിഷഭ് പന്ത്. വിലക്കിനെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരം പന്തിന് നഷ്ടമായിരുന്നു. മത്സരത്തില്‍ താന്‍ കളിച്ചിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം തന്നെ പ്ലേ ഓഫ് ഉറപ്പിക്കുമായിരുന്നെന്നും പന്ത് പറഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പന്ത്.

'റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഞാന്‍ കളിച്ചിരുന്നെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിക്കുമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ കഴിഞ്ഞ മത്സരത്തില്‍ എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പ്ലേ ഓഫ് യോഗ്യത നേടാനുള്ള സാധ്യതകള്‍ കൂടുതലായിരുന്നു', പന്ത് പറഞ്ഞു.

സീസണില്‍ മൂന്നാം തവണയും കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ബിസിസിഐ ഒരു മത്സരത്തില്‍ നിന്ന് പന്തിനെ വിലക്കിയത്. പന്തിന്റെ അഭാവത്തില്‍ അക്‌സര്‍ പട്ടേല്‍ നയിച്ച ഡല്‍ഹി ആർസിബിക്കെതിരെ 47 റണ്‍സിന് പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT