Cricket

സഞ്ജു ഇപ്പോള്‍ പുതുമുഖമല്ല; ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ ജയിച്ചുതുടങ്ങാന്‍ സാധിക്കുമെന്ന് ഗംഭീര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്‍ക്കത്ത: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ച മലയാളി താരം സഞ്ജു സാംസണ് നിര്‍ദേശവുമായി മുന്‍ താരം ഗൗതം ഗംഭീര്‍. സഞ്ജു ഇപ്പോള്‍ ഒരു പുതുമുഖമല്ലെന്നും മത്സരങ്ങളില്‍ ഇന്ത്യയെ ഒറ്റയ്ക്ക് വിജയിപ്പിക്കാനുള്ള പരിചയസമ്പത്തുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ലോകകപ്പില്‍ തിളങ്ങിയാല്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുമെന്നും ഗംഭീര്‍ സഞ്ജുവിനെ ഉപദേശിച്ചു.

'സഞ്ജൂ, നീ ഇപ്പോള്‍ ലോകകപ്പ് ടീമില്‍ ഇടംനേടി കഴിഞ്ഞു. നിനക്ക് മുന്നില്‍ വലിയൊരു അവസരമുണ്ട്. ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ ഒറ്റയ്ക്ക് വിജയിപ്പിച്ചുതുടങ്ങാനുള്ള വലിയ അവസരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് അതിനുള്ള അനുഭവം നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ ഒരു പുതുമുഖമല്ല', ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍റര്‍ കൂടിയായ ഗംഭീര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'അന്താരാഷ്ട്ര ക്രിക്കറ്റ് എങ്ങനെയാണെന്ന് നന്നായി മനസ്സിലാക്കിയ നിങ്ങള്‍ ഐപിഎല്ലില്‍ മികച്ച പ്രകടനവും കാഴ്ചവെക്കുന്നുണ്ട്. മാത്രവുമല്ല ഇപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനും ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ഈ ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രത്യേകിച്ച് ലോകകപ്പ് പോലുള്ള വേദികളില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ലോകം മുഴുവന്‍ അത് ശ്രദ്ധിക്കും', ഗംഭീര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT