Cricket

'തല' യു​ഗത്തിന് റോയൽ രാജക്കാന്മാരുടെ വെല്ലുവിളി; റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പ്ലേ ഓഫിൽ. നിർണായക മത്സരത്തിൽ 27 റൺസിനാണ് ബെം​ഗളൂരുവിന്റെ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. ചെന്നൈയുടെ മറുപടി ഏഴിന് 191 റൺസിൽ അവസാനിച്ചു.

മത്സരത്തിന്റെ തുടക്കം മുതൽ റോയൽ ചലഞ്ചേഴ്സ് ആക്രമിച്ചു കളിച്ചു. ഇടയ്ക്ക് മഴപെയ്തത് ബെം​ഗളൂരു ആക്രമണം അൽപ്പം മെല്ലെയാക്കി. എങ്കിലും ബാറ്റിം​ഗ് നിരയിൽ എല്ലാവരും വ്യക്തമായ സ്കോറുകൾ ഉയർത്തി. വിരാട് കോഹ്‌ലി 47, ഫാഫ് ഡു പ്ലെസിസ് 54, രജത് പാട്ടിദാർ 41 എന്നിങ്ങനെ സംഭാവന ചെയ്തു. കാമറൂൺ ​ഗ്രീൻ 38 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി പറഞ്ഞ ചെന്നൈയ്ക്ക് രചിൻ രവീന്ദ്രയുടെ ബാറ്റിം​ഗാണ് പ്രതീക്ഷ നൽകിയത്. 37 പന്തിൽ 61 റൺസുമായി രവീന്ദ്ര റൺഔട്ടായത് മത്സരത്തിൽ വഴിത്തിരിവായി. പിന്നാലെ എത്തിയ ജഡേജ ധോണി സഖ്യം ചെന്നൈയ്ക്ക് പ്രതീക്ഷകളുണർത്തി. എന്നാൽ അവസാന ഓവറിൽ ധോണി പുറത്തായതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് വിജയം പിടിച്ചെടുത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT