Cricket

ഹെറ്റ്മയർ കരുത്തിൽ പരാ​ഗ് പവറായി; സഞ്ജുവിന് മുന്നിൽ ആർസിബി വീണു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ രണ്ടാം ക്വാളിഫയറിന് യോ​ഗ്യത നേടി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് രാജസ്ഥാന്റെ നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിം​ഗിൽ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ഭേദപ്പെട്ട തുടക്കമാണ് റോയൽ ചലഞ്ചേഴ്സിന് ലഭിച്ചത്. വിരാട് കോഹ്‍ലി 33, കാമറൂൺ ​ഗ്രീൻ 27, രജത് പാട്ടിദാർ 34, മഹിപാൽ ലോംറോർ 32 എന്നിങ്ങനെ സ്കോർ ചെയ്തു. എങ്കിലും കൃത്യമായ ഇടവേളകളിൽ റോയൽ ചലഞ്ചേഴ്സിന് വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്.

മറപടി ബാറ്റിം​ഗിൽ പതിവുപോലെ പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. യശസ്വി ജയ്സ്വാൾ 45 റൺ‌സുമായി ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ വിക്കറ്റുകൾ വീണത് രാജസ്ഥാനെ ഭയപ്പെടുത്തി. ഒടുവിൽ റിയാൻ പരാ​ഗിന് കൂട്ടായി ഷിമ്രോൺ ഹെറ്റ്മയർ വന്നതോടെ കളി മാറി. ഹെറ്റ്മയർ ആഞ്ഞടിച്ചപ്പോൾ പരാ​ഗിന്റെ സമ്മർദ്ദം കുറഞ്ഞു.

26 പന്തിൽ 36 റൺസുമായി പരാ​ഗ് പുറത്തായപ്പോൾ രാജസ്ഥാൻ ജയം ഉറപ്പിച്ചിരുന്നു. 14 പന്തിൽ 26 റൺസുമായാണ് ഹെറ്റ്മയർ പുറത്തായത്. പിന്നാലെ വന്ന റോവ്മാൻ പവലാണ് രാജസ്ഥാന‍െ വിജയത്തിലെത്തിച്ചത്. ഒപ്പം ഐപിഎല്ലിലെ ആർസിബിയുടെ അവിശ്വസനീയ തിരിച്ചവരവിനും അവസാനമായി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT