Cricket

'ഈ കാര്യം ഉറപ്പ് നല്‍കണം'; ഇന്ത്യന്‍ കോച്ചാകുന്നതില്‍ ഗംഭീറിന്റെ ഉപാധി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡല്‍ഹി: ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ തേടുകയാണ് ബിസിസിഐ. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയും. ജസ്റ്റിന്‍ ലാംഗറും റിക്കി പോണ്ടിംഗും ആന്‍ഡി ഫഌവറും താല്‍പ്പര്യം ഇല്ലെന്ന് അറിയിച്ചുകഴിഞ്ഞു. പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍.

ഒരു കാര്യം അംഗീകരിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനാകാമെന്നാണ് ഗംഭീര്‍ പറയുന്നത്. അപേക്ഷ നല്‍കിയാല്‍ ഉറപ്പായും തന്നെ തിരഞ്ഞെടുക്കണമെന്നാണ് ഗംഭീറിന്റെ ഉപാധി. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നാളെയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മുന്‍ താരം ഉപാധിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തുന്നതില്‍ ഗംഭീറിന് തന്നെയാവും ബിസിസിഐ പ്രഥമ പരിഗണന നല്‍കുക. നിലവില്‍ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററാണ് ഗംഭീര്‍. ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തയെ എത്തിക്കാനും ഇന്ത്യന്‍ മുന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതും പരിശീലക സ്ഥാനത്തേയ്ക്ക് പരിഗണിക്കുമ്പോൾ ​ഗംഭീറിന് ​ഗുണം ചെയ്തേക്കും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT