Cricket

ഇത്ര മികച്ച ബൗളിം​ഗ് നിര ഏത് ടീമിനുണ്ട്? മുന്നറിയിപ്പുമായി ഷാഹിദ് അഫ്രീദി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ടീമുകൾക്ക് മുന്നറിപ്പുമായി ഷാഹിദ് അഫ്രീദി. ടൂർണമെന്റിന് മുമ്പായി ഏറ്റവും മികച്ച ബൗളിം​ഗ് നിരയെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താൻ മുൻ താരം. ബാബർ അസം നയിക്കുന്ന പാക് ടീം ലോകകപ്പിലെ ഏറ്റവും അപകടകരമായ ബൗളിം​ഗ് നിരയാകുമെന്നാണ് അഫ്രീദിയുടെ വാക്കുകൾ. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐസിസി കിരീടം പാകിസ്താനിൽ എത്തുമെന്നും അഫ്രീദി പറയുന്നു.

മറ്റൊരു ടീമിനും ഇത്ര മികച്ചൊരു ബൗളിം​ഗ് നിരയുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. പാകിസ്താന്റെ നാല് പേസർമാരും മികച്ച താരങ്ങളാണ്. ബെഞ്ചിലിരിക്കുന്ന അബാസ് അഫ്രീദിയെപ്പോലുള്ളവരെയും നന്നായി ഉപയോ​ഗിക്കാൻ കഴിയും. ലോകോത്തര ബാറ്റിം​ഗ് നിരയുടെ തകർച്ചയ്ക്ക് കാരണമാകാൻ കഴിയുന്നവരാണ് പാക് ബൗളർമാർ. എല്ലാ താരങ്ങൾക്കും അതിനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും അഫ്രീദി ഓർമ്മിപ്പിച്ചു.

ട്വന്റി 20 ലോകകപ്പിൽ ജൂൺ ആറിനാണ് പാകിസ്താന്റെ ആദ്യ മത്സരം. അമേരിക്കയാണ് എതിരാളികൾ. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ നേരിടും. കാനഡ, അയർലൻഡ് ടീമുകൾക്കെതിരയെ പ്രാഥമിക റൗണ്ടിൽ പാകിസ്താന് മത്സരമുണ്ട്. ഏകദിന ലോകകപ്പിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്ക് കിരീട നേട്ടത്തോടെ മറുപടി പറയുകയാണ് പാകിസ്താന്റെ ലക്ഷ്യം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT