Cricket

ഷാരൂഖിനൊപ്പം അടുത്ത ലക്ഷ്യം...; തുറന്നുപറഞ്ഞ് ഗൗതം ഗംഭീര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഗൗതം ഗംഭീറിനാണ് പ്രഥമ പരിഗണന. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഷാരൂഖ് ഖാനൊപ്പം തനിക്ക് അടുത്ത ലക്ഷ്യമുണ്ടെന്ന് ഗംഭീര്‍ പറയുകയാണ്. ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ഐപിഎല്ലില്‍ മൂന്ന് കിരീടമുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഒപ്പമെത്താന്‍ രണ്ട് കിരീടങ്ങള്‍ കൂടെ വേണമെന്നാണ് ഇന്ത്യന്‍ മുന്‍ താരത്തിന്റെ നിലപാട്.

ഐപിഎല്ലിന്റെ ഈ സീസണില്‍ കിരീടം നേടാനായതില്‍ തനിക്ക് സന്തോഷമുണ്ട്. എങ്കിലും ഇനിയും കിരീടം നേടാന്‍ ആഗ്രഹിക്കുന്നു. മുംബൈയ്ക്കും ചെന്നൈയ്ക്കും ഒപ്പമെത്തിയാല്‍ മാത്രമെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമാകാന്‍ കഴിയൂ. അതിലേക്കുള്ള യാത്ര തുടങ്ങിയതേയുള്ളുവെന്നും ഗൗതം ഗംഭീര്‍ പ്രതികരിച്ചു.

ഇന്ത്യന്‍ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ നല്‍കേണ്ട അവസാന തിയതി കഴിഞ്ഞ ദിവസമായിരുന്നു. പരിശീലകനാകാന്‍ ആരൊക്കെ അപേക്ഷ നല്‍കിയെന്ന കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല. വിദേശ പരിശീലകരെ വേണ്ടെന്ന നിലപാടിലാണ് ബിസിസിഐ. ഇതോടെ ഗൗതം ഗംഭീര്‍ ആ സ്ഥാനത്ത് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT