Cricket

ഞാന്‍ നുണ പറയില്ല, അന്ന് ടെന്‍ഷനിലായിരുന്നു; വിരാട് കോഹ്‌ലി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുകയാണ് വിരാട് കോഹ്‍ലി. 2008ൽ ഇന്ത്യൻ ക്രിക്കറ്റിലെത്തിയ താരം 2011ലാണ് ആദ്യമായി ലോകകപ്പ് കളിച്ചത്. ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പായുള്ള ഓർമ്മകൾ താരം പങ്കുവെയ്ക്കുകയാണ്. ആദ്യ ലോകകപ്പ് മത്സരത്തിന് മുമ്പ് താൻ ആശങ്കയിലായിരുന്നുവെന്ന് വിരാട് കോഹ്‍ലി പറഞ്ഞു.

ധാക്കയിൽ ബം​ഗ്ലാദേശിനെതിരെയായിരുന്നു തന്റെ ആദ്യ ലോകകപ്പ് മത്സരം. തീർച്ചയായും താൻ നുണ പറയില്ല. ആദ്യ മത്സരത്തിന്റെ ആശങ്കയും കൗതുകവും തനിക്ക് ഉണ്ടായിരുന്നു. ടീമിലെ ഏറ്റവും പ്രായം കുറ‍ഞ്ഞ താരവും താനായിരുന്നു. എത്രയോ വലിയ താരങ്ങൾക്കൊപ്പമാണ് താൻ ക്രിക്കറ്റ് കളിച്ചതെന്നും വിരാട് കോഹ്‍ലി ഓർത്തെടുത്തു.

ആശങ്ക ഉണ്ടായിരുന്നതിനാൽ താൻ കൂടുതൽ ശക്തമായ തയ്യാറെടുപ്പുകൾ നടത്തി. അതുകൊണ്ട് തന്നെ മത്സരത്തിൽ നന്നായി കളിക്കാൻ കഴിഞ്ഞു. തന്റെ പദ്ധതികൾ കൃത്യമായി നടപ്പിലാക്കാനും കഴിഞ്ഞതായി വിരാട് കോഹ്‍ലി വ്യക്തമാക്കി. 2011ലെ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടാൻ വിരാട് കോഹ്‍ലിക്ക് സാധിച്ചിരുന്നു. 83 പന്ത് നേരിട്ട താരം 100 റൺസുമായി പുറത്താകാതെ നിന്നു. വീരേന്ദർ സെവാ​ഗിനൊപ്പം മൂന്നാം വിക്കറ്റിൽ 203 റൺസ് കൂട്ടിച്ചേർക്കാനും കോഹ്‍ലിക്ക് കഴിഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT