Cricket

ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളി ഇന്ത്യയുടെ ആ തീരുമാനം; മൈക്കല്‍ ക്ലാര്‍ക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിഡ്‌നി: ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കിരീട സാധ്യതകള്‍ക്ക് വെല്ലുവിളിയാകുക ഇന്ത്യയുടെ ഒരു തീരുമാനമെന്ന് മൈക്കല്‍ ക്ലാര്‍ക്ക്. ടൂര്‍ണമെന്റില്‍ സ്പിന്‍ ഒരു വലിയ ഘടകമാകും. ഇന്ത്യന്‍ ടീമില്‍ നാല് സ്പിന്നര്‍മാരാണുള്ളത്. രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഓള്‍ റൗണ്ടര്‍മാരായും കുല്‍ദീപ് യാദവും യൂസ്വേന്ദ്ര ചഹലും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായും ഇന്ത്യന്‍ ടീമില്‍ ഉണ്ടെന്ന് മൈക്കല്‍ ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.

ഇന്ത്യയെ വെച്ച് നോക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ടീം വ്യത്യസ്തമാണ്. ലോകകപ്പ് ആര് നേടുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. എങ്കിലും ഓസ്‌ട്രേലിയയ്ക്ക് എതിരായി ഇന്ത്യ വന്നാല്‍ ആ തീരുമാനം തന്നെയാണ് മത്സര വിജയം തീരുമാനിക്കുക. ഇന്ത്യയുടെ സ്പിന്‍ നിര രണ്ടാം ട്വന്റി 20 ലോകകിരീടം ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ക്ലാര്‍ക്ക് പ്രതികരിച്ചു.

ലോകകപ്പ് കളിക്കാനൊരുങ്ങുന്നതില്‍ ഏറ്റവും മികച്ച ടീം ഏതെന്ന് ചോദിച്ചാല്‍ ഇന്ത്യയെന്ന് താന്‍ പറയും. കാരണം അത്ര മികച്ച ക്രിക്കറ്റാണ് ഇന്ത്യ കളിക്കുന്നത്. വലിയ തയ്യാറെടുപ്പുകളും രോഹിത് ശര്‍മ്മയുടെ സംഘം നടത്തുന്നു. വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ കളിക്കുന്നത് മാത്രമാവും ഇന്ത്യയ്ക്ക് വെല്ലുവിളിയാകുകയെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT