Cricket

ഇന്ത്യന്‍ പരിശീലകനാകാന്‍ തയ്യാര്‍; ഗംഭീര്‍ സമ്മതം അറിയിച്ചതായി റിപ്പോർ‌ട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ ഗൗതം ഗംഭീര്‍ സമ്മതം അറിയിച്ചെന്ന് റിപ്പോര്‍ട്ട്. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുന്നതോടെ ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകും. നിലവില്‍ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേശകനാണ് ഗംഭീര്‍. ഈ റോളില്‍ തുടര്‍ന്നുകൊണ്ടാകും ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് ഇന്ത്യന്‍ മുന്‍ താരം എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ബിസിസിഐയും ഗൗതം ഗംഭീറും തമ്മില്‍ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരിശീലകനായി ഗംഭീര്‍ വരണമെന്നായിരുന്നു ബിസിസിഐ നിലപാടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് ഗംഭീര്‍ പരിശീലകന്റെ റോള്‍ ചെയ്തിട്ടില്ല. എങ്കിലും ഐപിഎല്ലില്‍ ലഖ്‌നൗവിന്റെയും കൊല്‍ക്കത്തയുടെയും ഉപദേശകനായിരുന്നു.

ട്വന്റി 20 ലോകപ്പിന് ശേഷം ഇന്ത്യയ്ക്ക് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയാണ്. സിംബാബ്‌വെയ്‌ക്കെതിരായ ഈ പരമ്പര ജൂലൈ ആറിന് ആരംഭിക്കും. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി സ്ഥാനമേല്‍ക്കുന്നത് ഈ പരമ്പരയോടെയാകുമെന്നാണ് സൂചന.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT