Cricket

ഓപ്പണറായി ഇറങ്ങി; പിന്നാലെ വീണ് സഞ്ജു സാംസൺ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന് മുമ്പായി പരിശീലന മത്സരത്തിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ. ആറ് പന്ത് നേരിട്ട താരം ഒരു റൺസ് മാത്രമാണ് നേടിയത്. ഷൊറിഫുൾ ഇസ്ലാമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് മലയാളി താരം പുറത്തായത്. മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായാണ് സഞ്ജു കളത്തിലിറങ്ങിയത്.

ബം​ഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പിന് മുമ്പുള്ള ഏക പരിശീലന മത്സരമായതിനാൽ ​വിക്കറ്റ് മനസിലാക്കിയാണ് ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്യുന്നത്. ടീം ഇലവനിൽ ചില മാറ്റങ്ങളും രോഹിത് ശർമ്മ നടത്തുന്നുണ്ടെന്നാണ് സൂചന. മൂന്നാം നമ്പറിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ക്രീസിലെത്തിയതും യശസ്വി ജയ്സ്വാൾ ഇറങ്ങാൻ വൈകുന്നതും ഇതിന് ഉദാഹരണമാണ്.

ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡ് ആണ് നീലപ്പടയുടെ ആദ്യ എതിരാളികൾ. ജൂൺ‌ ഒമ്പതിന് നടക്കുന്ന മത്സരത്തിൽ പാകിസ്താനെ ഇന്ത്യ നേരിടും. കാനഡയും അമേരിക്കയുമാണ് മറ്റ് മത്സരങ്ങളിൽ ടീം ഇന്ത്യയുടെ എതിരാളികൾ. നാളെ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് ജൂൺ 30 വരെ നീളും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT