Cricket

വെങ്കിടേഷ് അയ്യർ വിവാഹിതനായി; വധു ശ്രുതി രഘുനാഥൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യർ വിവാഹിതനായി. ബെം​ഗളൂരു ലൈഫ് സ്റ്റൈൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുന്ന ശ്രുതി രഘുനാഥനാണ് താരത്തിന്റെ പങ്കാളി. നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദക്കാരിയാണ് ശ്രുതി. കഴിഞ്ഞ നവംബറിൽ ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മികച്ചൊരു സീസണാണ് വെങ്കിടേഷിന് കടന്നുപോയത്. 14 മത്സരങ്ങളിൽ നിന്ന് താരം 370 റൺസ് നേടി. നാല് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടയായിരുന്നു വെങ്കിടേഷിന്റെ ഇന്നിം​ഗ്സ്. 158.80 ആണ് സ്ട്രൈക്ക് റേറ്റ്. 70 റൺസാണ് ഉയർന്ന സ്കോർ. ഐപിഎൽ കലാശപ്പോരിൽ 26 പന്തിൽ 52 റൺ‌സ് നേടിയ താരം പുറത്താകാതെ നിന്നു.

ഇന്ത്യൻ ടീമിലും പരിമിതമായ അവസരങ്ങൾ വെങ്കിടേഷിന് ലഭിച്ചിരുന്നു. എന്നാൽ തിളങ്ങാൻ കഴിഞ്ഞില്ല. രണ്ട് ഏകദിന മത്സരങ്ങൾ കളിച്ച താരം 24 റൺസ് മാത്രമാണ് നേടിയത്. ഒമ്പത് ട്വന്റി 20 മത്സരങ്ങളിൽ നിന്ന് വെങ്കിടേഷ് 133 റൺസും നേടിയിട്ടുണ്ട്. ഐപിഎൽ സീസണിലെ കിരീട നേട്ടത്തിലെ നിർണായക സംഭാവനകൾ വഴി വീണ്ടുമൊരിക്കൽകൂടെ ഇന്ത്യൻ ടീമിലേക്ക് പ്രവേശനം തേടുകയാണ് വെങ്കിടേഷ് അയ്യർ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT