Cricket

അക്സറിന്റെ ആ ക്യാച്ച് ഏറെ ഇഷ്ടപ്പെട്ടു; ഹാർദ്ദിക്ക് പാണ്ഡ്യ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിൽ അക്സർ പട്ടേലിന്റെ ക്യാച്ചിനെ അഭിനന്ദിച്ച് ഹാർദ്ദിക്ക് പാണ്ഡ്യ. ആ ക്യാച്ചെടുക്കാൻ അക്സർ നടത്തിയത് വലിയൊരു ശ്രമമായിരുന്നു. കണ്ണിന്റെയും കൈയ്യുടെയും ഏകോപനമാണ് അത്തരമൊരു ക്യാച്ചിന് സഹായമായതെന്നും ഹാർദ്ദിക്ക് വിലയിരുത്തി.

മത്സരത്തിലെ തന്റെ പ്രകടനത്തെക്കുറിച്ചും ഹാർദ്ദിക്ക് സംസാരിച്ചു. രാജ്യത്തിന് വേണ്ടി കളിക്കുന്നത് എപ്പോഴും സ്പെഷ്യലാണ്. എപ്പോഴും അഭിമാനമാണ്. താൻ നേടിയ ആദ്യ വിക്കറ്റ് ഏറെ സന്തോഷം നൽകുന്നു. താൻ പന്തെറിയുമ്പോൾ സാധാരണായായി വിക്കറ്റ് തെറിക്കാറില്ല. കാരണം ഷോർട്ട് ലെങ്തിലാണ് താൻ പന്തെറിയുന്നതെന്ന് ഹാർദ്ദിക്ക് പറഞ്ഞു

ഇന്ന് ഷോർട്ട് ലെങ്തിൽ പന്തെറിയുന്നതിനേക്കാൾ ഫുൾ ലെങ്തിൽ പന്തെറിയാൻ താൻ ആ​ഗ്രഹിച്ചു. അത്തരത്തിലുള്ള ഒരു പിച്ചിലായിരുന്നു ഇന്ന് മത്സരം നടന്നത്. അതുപോലെ ഇത്ര വലിയൊരു ജനക്കൂട്ടത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യക്കാർ ലോകത്തെവിടെയുമുണ്ട്. ഇന്ത്യക്കാരാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ആരാധകരുടെ വലിയ പിന്തുണയുണ്ടായതിൽ സന്തോഷമെന്നും ഹാർദ്ദിക്ക് പാണ്ഡ്യ വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT