Cricket

അയാൾ മികച്ച താരം, ഇന്ത്യൻ ടീമിൽ അവസരം കൊടുക്കണം; ഇയാൻ ബിഷപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ യുവതാരം യശസ്വി ജയ്സ്വാളിന് അവസരം നൽകണമെന്ന് വെസ്റ്റ് ഇൻഡീസ് മുൻ താരം ഇയാൻ ബിഷപ്പ്. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ജയ്സ്വാൾ കളത്തിലിറങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് താരത്തിന് പിന്തുണയുമായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം രം​ഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ജയ്സ്വാളിന്റെ പ്രകടനം ഒരൽപ്പം മോശമായിരുന്നു. എന്നാൽ ഫോമിലേക്ക് തിരികെയെത്താൻ അധികം മത്സരങ്ങൾ ആവശ്യമില്ല. താനായിരുന്നെങ്കിൽ ജയ്സ്വാളിനെ ഓപ്പണറായി ഇറക്കുമായിരുന്നു. പ്രത്യേകിച്ചും അയാൾ ഒരു ഇടം കയ്യൻ ബാറ്ററാണെന്ന് ഓർക്കണമെന്ന് ബിഷപ്പ് പ്രതികരിച്ചു.

ഇന്ത്യൻ ടീമിൽ ജയ്സ്വാൾ ഉണ്ടെങ്കിൽ അയാൾ ഫോമിലെത്തുമ്പോൾ മികച്ച നിലവാരം പുലർത്തും. വിരാട് കോഹ്‍ലി ഓപ്പണിം​ഗ് ഇറങ്ങാൻ താൻ ഇഷ്ടപ്പെടുന്നു. ഇക്കാര്യം താൻ രണ്ട് വർഷമായി പറയുന്നു. ഈ ടൂർണമെന്റിൽ മാത്രമല്ല ട്വന്റി 20 ക്രിക്കറ്റിൽ ഇനി ഇന്ത്യയുടെ ഓപ്പണർ വിരാട് കോഹ്‍ലിയാകണമെന്നും ഇയാൻ ബിഷപ്പ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT