Cricket

ഇതൊരു ലോകകപ്പാണ്; ടീമിൽ മാറ്റമുണ്ടാകുമെന്ന് സൂചനയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ അടുത്ത മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കുമെന്ന സൂചനകളുമായി ബാറ്റിം​ഗ് പരിശീലകൻ വിക്രം റാതോര്‍. അയർലൻഡിനെതിരായ മത്സരത്തിൽ സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെ ഒഴിവാക്കിയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് സാഹചര്യങ്ങൾ പരി​ഗണിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റിം​ഗ് പരിശീലകൻ തന്നെ രംഗത്തെത്തിയത്.

ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ ടീമിലുള്ള 15 താരങ്ങളും കളിക്കുന്നുണ്ട്. എന്നാൽ സാഹചര്യങ്ങൾ അനുസരിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. മത്സരത്തിനിടെ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുന്ന താരങ്ങൾ കളത്തിലുണ്ടാവണം. അയർലൻഡിനെതിരെ മികച്ച ടീമിനെ കളത്തിലിറക്കി. അടുത്ത മത്സരങ്ങളിലും സാഹചര്യം പരിഗണിച്ച് ടീമിനെ തിരഞ്ഞെടുക്കുമെന്നും വിക്രം റാതോർ വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യ അനായാസ വിജയം നേടിയിരുന്നു. ജൂൺ ഒമ്പതിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ മത്സരം നടന്ന വേദിയിൽ തന്നെയാണ് ഇന്ത്യ പാകിസ്താനെയും നേരിടുക. അതിനാൽ അടുത്ത മത്സരത്തിൽ അയർലൻഡിനെതിരെ കളിച്ച ടീമിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT