Cricket

ടി 20 ലോകകപ്പ്: കാനഡയെ 137 റണ്‍സിലൊതുക്കി അയര്‍ലന്‍ഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ കാനഡയ്‌ക്കെതിരെ അയര്‍ലന്‍ഡിന് 138 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത കാനഡയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണ് നേടാനായത്. നിക്കോളാസ് കിര്‍ട്ടണ്‍ (49), ശ്രേയസ് മോവ്വ (37) എന്നിവരുടെ ഇന്നിങ്‌സാണ് കാനഡയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അയര്‍ലന്‍ഡിന് വേണ്ടി ക്രൈഗ് യങ്, ബാരി മക്കാര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് കാനഡയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കനേഡിയന്‍ നിരയില്‍ ഒരു ബാറ്ററെയും 50 റണ്‍സ് കടക്കാന്‍ ഐറിഷ് ബൗളര്‍മാര്‍ അനുവദിച്ചില്ല. 35 പന്തില്‍ 49 റണ്‍സെടുത്ത നിക്കോളാസ് കിര്‍ട്ടണാണ് കാനഡയുടെ ടോപ് സ്‌കോറര്‍. രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

36 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 37 റണ്‍സെടുത്ത് ശ്രേയസ് മോവ്വയും ഭേദപ്പെട്ട പിന്തുണ നല്‍കി. പ്രഗത് സിങ് (18), ആരോണ്‍ ജോണ്‍സണ്‍ (14) എന്നിവര്‍ക്ക് മാത്രമാണ് പിന്നീട് രണ്ടക്കം കടക്കാന്‍ സാധിച്ചത്. നവ്‌നീത് ധലിവാള്‍ (6), ദില്‍പ്രീത് ബജ്‌വ (7) ഡില്ലണ്‍ ഹെയ്‌ലിഗര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്യാപ്റ്റന്‍ സാദ് ബിന്‍ സഫര്‍ ഒരു റണ്ണെടുത്ത് പുറത്താകാതെ നിന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT