Cricket

പരിശീലനത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കുമോ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിന് തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റു. പിന്നാലെ താരത്തിന് വൈദ്യ സഹായം ലഭ്യമാകുകയും പരിശീലനം തുടരുകയും ചെയ്തു. അയർലൻഡിനെതിരായ ആദ്യ മത്സരത്തിനിടെ രോഹിത് ശർമ്മയുടെ വലതുതോളിന് പന്ത് തട്ടിയിരുന്നു. പിന്നാലെ താരം ബാറ്റിം​ഗ് മതിയാക്കി തിരികെ മടങ്ങി.

പാകിസ്താനെതിരെ നാളെ മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യൻ ആരാധകർക്ക് ആശങ്ക പടർത്തുന്ന വാർത്ത പുറത്തുവന്നത്. നിലവിലത്തെ സാഹചര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പാകിസ്താനെതിരെ കളിക്കുമെന്നാണ് സൂചന. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റമുണ്ടാകാനും സാധ്യതയില്ല. ആദ്യ മത്സരം നടന്ന വേദിയിൽ തന്നെയാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്.

അയർലൻഡിനെതിരെ നേടിയ അനായാസ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പാകിസ്താനെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ അമേരിക്കയോട് തോൽവി വഴങ്ങിയാണ് പാകിസ്താന്റെ വരവ്. സൂപ്പർ എട്ട് പ്രതീക്ഷകൾ നിലനിർത്താൻ നാളത്തെ മത്സരത്തിൽ ബാബർ അസമിനും സംഘത്തിനും വിജയവും അനിവാര്യമാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT