Cricket

'പാകിസ്താൻ നന്നായി ബാറ്റ് ചെയ്തപ്പോൾ ഞാൻ ഒരു ഉപദേശം നൽകി'; വെളിപ്പെടുത്തി രോഹിത് ശർമ്മ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ആവേശ വിജയം സ്വന്തമാക്കിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. പാകിസ്താൻ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. 10 ഓവർ പിന്നിട്ടപ്പോൾ താൻ ടീം അംഗങ്ങൾക്ക് ഒരു നിർദ്ദേശം നൽകി. ഇന്ത്യൻ ടീമിന് 10 ഓവറിന് ശേഷമാണ് ബാറ്റിം​ഗ് തകർച്ച ആരംഭിച്ചത്. അതുതന്നെ പാകിസ്താനും സംഭവിച്ചേക്കാം. ഒരു താരത്തിൽ നിന്ന് വരുന്ന ചെറിയ സംഭാവനകൾ പോലും വലിയ വ്യത്യാസം ഉണ്ടാക്കുമെന്നും രോഹിത് ശർമ്മ സഹതാരങ്ങളോട് പറഞ്ഞു.

ടീമിന്റെ ബാറ്റിം​ഗ് മോശമായിരുന്നുവെന്ന് രോഹിത് സമ്മതിച്ചു. 10 ഓവർ പിന്നിടുമ്പോൾ ഇന്ത്യ മികച്ച നിലയിലായിരുന്നു. കൂട്ടുകെട്ടുകൾ ഉണ്ടാക്കാത്തതിനാൽ മികച്ച സ്കോറിലേക്ക് എത്താൻ കഴി‍ഞ്ഞില്ല. 15-20 റൺസ് കുറവായിരുന്നു. 140 റൺസിലെത്തുമെന്ന് കരുതിയിരുന്നു. എങ്കിലും ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു.

മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ 119 റൺസാണ് നേടിയത്. 42 റൺസ് നേടിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. എങ്കിലും ബൗളർമാരുടെ മികച്ച പ്രകടനത്തിൽ മത്സരത്തിൽ രോഹിത് ശർമ്മയും സംഘവും വിജയം സ്വന്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT