ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് വെസ്റ്റ് ഇൻഡീസിൽമുങ്ങി മരിച്ചു

ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി ഇരുവരും വെസ്റ്റ് ഇൻഡീസിലായിരുന്നു

ആന്റിഗ്വ: ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ഫയാസ് അൻസാരി സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി ഇരുവരും വെസ്റ്റ് ഇൻഡീസിലായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണ് ഫയാസ് അൻസാരി. 22 കൊല്ലം മുമ്പ് പഠാൻ ആദ്യമായി ഫയാസിന്റെ ബ്യൂട്ടിപാർലർ സന്ദർശിച്ചിരുന്നു. പിന്നാലെ ഫയാസിനെ തന്റെ മേക്കപ്പ് മാനായി നിയോഗിക്കുകയായിരുന്നു.

ട്വന്റി 20 ലോകകപ്പിലെ കമന്ററി പാനലിൽ ഇർഫാൻ പഠാനും അംഗമാണ്. ഫയാസിന്റെ മരണവിവരം ബന്ധുവായ മുഹമ്മദ് അഹമ്മദിനെ അറിയിച്ചിട്ടുണ്ട്. ഒപ്പം ഫയാസിന്റെ ഭൗതിക ശരീരം ഇന്ത്യയിലേക്കെത്തിക്കാൻ ഇർഫാൻ പഠാൻ നേരിട്ട് ക്രമീകരണങ്ങളും ചെയ്യും. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ബന്ധുക്കൾക്ക് ഭൗതിക ശരീരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,contact us