Cricket

അഫ്ഗാന്റെ സ്വപ്‌നസെമി; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് താലിബാന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാബൂള്‍: ട്വന്റി 20 ലോകകപ്പില്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാന്‍ ട്വന്റി 20 ലോകകപ്പിന്‍റെ സെമിയിലെത്തിയത്. ടൂര്‍ണമെന്റിലുടനീളം അത്ഭുതകുതിപ്പ് നടത്തിയ റാഷിദ് ഖാനും സംഘവും സൂപ്പര്‍ എയ്റ്റില്‍ കരുത്തരായ ഓസ്‌ട്രേലിയയെയും ബംഗ്ലാദേശിനെയും തകര്‍ത്താണ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഇതിന് പിന്നാലെ ഇന്ത്യയ്ക്കും ബിസിസിഐയ്ക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താലിബാന്‍ ഭരണകൂടം.

'അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് ഇന്ത്യ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു', താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി സുഹൈല് ഷഹീനെ ഉദ്ധരിച്ച് വിയോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ വിജയത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കാണുള്ളത്. ഗ്രേറ്റര്‍ നോയിഡ, ലഖ്‌നൗ, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ ഗ്രൗണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. അഫ്ഗാന്‍ താരങ്ങളുടെ മിന്നും ഫോമിന് പിന്നില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും വലിയ പങ്കുണ്ട്. അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്. മുഹമ്മദ് നബി, നൂര്‍ അഹമ്മദ് എന്നിവര്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അഫ്ഗാന്‍ താരങ്ങളാണ്.

കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ വേണമെന്ന് ശുപാർശ

പ്രകാശ് ജാവദേകര്‍ വീണ്ടും കേരള പ്രഭാരി; വി മുരളീധരന്‍ കേന്ദ്രനേതൃത്വത്തിലേക്ക്, അനിലിനും ചുമതല

കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രി; ഔദ്യോഗിക അറിയിപ്പുമായി ബെക്കിങ്ങ്ഹാം കൊട്ടാരം

എസ്എഫ്ഐയെ ന്യായീകരിച്ച്, പാർട്ടിയിൽ ഭിന്നതയില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദൻ

SCROLL FOR NEXT