ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ഗ്രഹാം തോര്പ്പ് മരിച്ചത് ട്രെയിൻ തട്ടിയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. സറേ റെയിൽവേ സ്റ്റേഷനിലെ ട്രെയിനിനു മുന്നിൽ ചാടിയാണ് ഇംഗ്ലണ്ട് മുൻ താരം ജീവനൊടുക്കിയത്. കടുത്ത വിഷാദം മൂലം തോർപ്പ് ആത്മഹത്യ ചെയ്തതാണെന്ന് വെളിപ്പെടുത്തി മുൻ താരത്തിന്റെ ഭാര്യ അമാൻഡ് തോർപ്പ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ട്രെയിൻ ഇടിച്ച തോർപ്പിന് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മുമ്പ് 2022 മെയിലും താരം ആത്മഹത്യ ശ്രമം നടത്തിയിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ തോർപ്പിനെ ഏറെക്കാലത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു.
കെ സി എ ടൂർണമെന്റിലെ അനുഭവ സമ്പത്ത് താരലേലത്തിൽ ഗുണം ചെയ്തു: അഖിൽ എം എസ്
ഇംഗ്ലണ്ട് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളിൽ ഒരാളായിരുന്നു തോർപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 16 സെഞ്ച്വറികൾ ഉൾപ്പെടെ ടെസ്റ്റിൽ 6,744 റൺസാണ് ഈ ഇടംകയ്യൻ നേടിയത്. 44.66 ആണ് ശരാശരി. ഏകദിനത്തിൽ 2,380 റൺസും താരം നേടിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)