അടുത്ത മാസം നോയിഡയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള അഫ്ഗാനിസ്ഥാൻ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ട്വന്റി 20 ടീമിന്റെ നായകനായ റാഷിദ് ഖാനെ അഫ്ഗാൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിത്തിട്ടില്ല. ഹസമുത്തുള്ള ഷാഹിദിയാണ് അഫ്ഗാന്റെ ടെസ്റ്റ് ടീമിനെ നയിക്കുന്നത്.
അഫ്ഗാന്റെ പ്രാഥമിക ടീം ആഗസ്റ്റ് 28ന് ഇന്ത്യയിലെത്തും. പ്രാഥമിക ടീമിലെ താരങ്ങൾക്ക് ഒരാഴ്ചത്തെ ക്യാമ്പ് ഇന്ത്യയിൽ ഉണ്ടാവും. അതിന് ശേഷമാണ് ന്യുസിലാൻഡിനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള അഫ്ഗാന്റെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുക. സെപ്റ്റംബർ ഒമ്പത് മുതൽ 13 വരെയാണ് ന്യുസിലാൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് നോയിഡയിൽ നടക്കുക.
റിസ്വാന്റെ തലയ്ക്ക് നേരെ പന്തെറിഞ്ഞ സംഭവം; ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെതിരെ നടപടി
അഫ്ഗാനിസ്ഥാൻ പ്രാഥമിക ടീം: ഹസമത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), ഇബ്രാഹിം സദ്രാൻ, റിയാസ് ഹസ്സൻ, അബ്ദുൾ മാലിക്, റഹമത്ത് ഷാ, ബഹീർ ഷാ മെഹ്ബൂബ്, ഇക്രം അലീഖൽ (വിക്കറ്റ് കീപ്പർ), ഷാഹിദുല്ലാ കമ്മൽ, ഗുലാബ്ദീൻ നയീബ്, അഫ്സർ സസായി (വിക്കറ്റ് കീപ്പർ), അസമത്തുള്ള ഒമർസായി, സിയാർറഹ്മാൻ അക്ബർ, ഷംസുറഹ്മാൻ, ക്വായിസ് അഹമ്മദ്, സാഹിർ ഖാൻ, നിജാത് മസൗദ്, ഫാരിദ് അഹമ്മദ് മാലിക്, നവീദ് സദ്രാൻ, ഖാലിൽ അഹമ്മദ്, യാമ അറേബ്.