പാകിസ്താന് ക്രിക്കറ്റ് ടീമിനെ ഇനി തിരഞ്ഞെടുക്കുന്നത് എഐ; കാരണം വ്യക്തമാക്കി പിസിബി

സമീപകാലത്ത് വളരെ മോശം പ്രകടനമാണ് പാകിസ്താന് കാഴ്ച വെക്കുന്നത്

ഇസ്ലാമാബാദ്: ടീമിനെ തിരഞ്ഞെടുക്കാന് ആര്ട്ടിഫിഷ്യല് ഇന്റലിജന്റ്സ് (എഐ) സാങ്കേതിക വിദ്യയുടെ സഹായം തേടാനൊരുങ്ങി പാകിസ്താന് ക്രിക്കറ്റ് ബോര്ഡ് (പിസിബി). ക്രിക്കറ്റ് ബോര്ഡ് മേധാവി മൊഹ്സിന് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. താരങ്ങളുടെ മോശം പ്രകടനത്തെ തുടര്ന്നാണ് വ്യത്യസ്തമായ നീക്കം.

ടീമിലെ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കമെന്ന് നഖ്വി വ്യക്തമാക്കി. ബംഗ്ലാദേശിനോട് സ്വന്തം തട്ടകത്തില് വഴങ്ങിയ പരാജയമടക്കം സമീപകാലത്ത് വളരെ മോശം പ്രകടനമാണ് പാകിസ്താന് കാഴ്ച വെക്കുന്നത്. മോശം പ്രകടനം കാഴ്ചവെക്കുന്ന പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങളെ ആർടിഫിഷ്യല് ഇന്റലിജന്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒഴിവാക്കും. കൃത്യമായ ഡാറ്റയില്ലാത്തതാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നതിലെ പ്രധാന വെല്ലുവിളിയെന്നും വരാനിരിക്കുന്ന ആഭ്യന്തര ടൂര്ണമെന്റായ ചാമ്പ്യന്സ് കപ്പില് ടീമിനെ തിരഞ്ഞെടുക്കാന് എഐയുടെ സഹായം തേടുമെന്നും നഖ്വി വാര്ത്താസമ്മേളനത്തില് പറഞ്ഞു.

സജന സജീവനും ആശ ശോഭനയും സ്ക്വാഡില്; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

'ടീമിന്റെ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് വലിയ മാറ്റങ്ങള് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു ഡാറ്റയും ലഭ്യമല്ല. എല്ലാ സിസ്റ്റവും തകര്ന്നിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിനെ ശക്തമാക്കുന്ന ചാമ്പ്യന്സ് കപ്പില് ടീമിനെ തിരഞ്ഞെടുക്കുന്നത് എഐ ആയിരിക്കും. 150 താരങ്ങളില് 80 ശതമാനം പേരെയും എഐ തിരഞ്ഞെടുത്തും. 20 ശതമാനം മാത്രമായിരിക്കും സാധാരണപോലെ തിരഞ്ഞെടുക്കപ്പെടുക. ചാമ്പ്യന്സ് കപ്പിന് ശേഷം എല്ലാ താരങ്ങളുടെ വിവരങ്ങള് ലഭ്യമാകും. മോശം പ്രകടനം കാഴ്ച വെക്കുന്നവരെ ഒഴിവാക്കും', നഖ്വി കൂട്ടിച്ചേര്ത്തു.

To advertise here,contact us