Ernakulam

പൊന്നാനി ബോട്ട് അപകടം: കപ്പലിൽ പൊലീസ് പരിശോധന, ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: മീൻപിടുത്ത ബോട്ടിൽ ഇടിച്ച ചരക്കു കപ്പലിൽ പൊലീസ് പരിശോധന. പൊന്നാനിയിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കപ്പലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ എത്തിച്ച കപ്പലിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഫോറൻസിക് സംഘം കപ്പൽ പരിശോധിച്ചു.

കപ്പലിലെ വോയേജ് ഡാറ്റാ റെക്കോർഡർ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. വില്ലിംഗ്ടൺ ഐലൻഡിലെ ടെർമിനലിലാണ് കപ്പൽ ഉള്ളത്. അലക്ഷ്യമായി കപ്പൽ ഓടിച്ചതിനും ജീവഹാനി വരുത്തിയതിനും ആണ് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.

അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിലേക്ക് ചരക്കുമായി പോകവേ ആണ് സാഗർ യുവരാജ് എന്ന കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചത്. ഗഫൂർ, സലാം എന്നിവരാണ് മരിച്ചത്. നാല് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT