Food

രുചിയേറും തൽബീന; പ്രവാചക ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്ന വിഭവം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പുരാതന കാലം മുതല്‍ അറബികള്‍ ഉപയോഗിച്ച് വരുന്ന ഒരു വിഭവമാണ് തൽബീന. ധാരാളം ഗുണങ്ങൾ നിറഞ്ഞതും പാകം ചെയ്യുന്നതിന് എളുപ്പമുള്ളതുമായ ഒരു മധുര കഞ്ഞിയാണ് തൽബീന. പ്രവാചക ചരിത്ര ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള വിഭവമാണിത്. അറബികൾക്കിടയിൽ ഈ വിഭവത്തിന് വളരെയധികം ആരാധകരാണുള്ളത്. ഇത് വിഷാദരോഗത്തെ സുഖപ്പെടുത്തുമെന്നും സമ്മർദത്തിൽ നിന്ന് രക്ഷനേടാൻ മികച്ചതാണെന്നുമാണ് അവർ വിശ്വസിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും മറ്റും ഈ വിഭവം സഹായിക്കും. നാരടങ്ങിയ ഈ വിഭവം പ്രതിരോധ ശേഷി, കൊളസ്ട്രോൾ, ദഹനം എന്നിവയെ സഹായിക്കുമെന്നാണ് പറയുന്നത്. പണ്ട് കാലങ്ങളില്‍ ഈ വിഭവം മരണാനന്തരം വീടുകളില്‍ വിതരണം ചെയ്യാറുണ്ടായിരുന്നു. റമദാൻ മാസത്തിൽ അത്താഴത്തിന് കഴിക്കാവുന്ന ഹെൽത്തി വിഭവമാണ് തൽബീന. ഏറെ ഗുണങ്ങൾ അടങ്ങിയ ബാർളി ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്.

തൽബീന പാകം ചെയ്യുന്ന വിധം

ആവശ്യമായ സാമഗ്രികൾ:

ബാർളി: അരക്കപ്പ്(എട്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)

പാല്‍: മൂന്ന് കപ്പ്

വെള്ളം: ഒരു കപ്പ്

ഈന്തപ്പഴം: ആവശ്യത്തിന് ( കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത്)

മിക്സഡ് നട്ട്സ്: ( ബദാം, വാൽനട്ട്സ്, അണ്ടിപരിപ്പ്)

തേൻ- ആവശ്യത്തിന്

ഏലക്ക- 4എണ്ണം

കറുകപ്പട്ട- ചെറിയ കഷ്ണം

വയനഇല- 1

പാകം ചെയ്യുന്ന രീതി:

ഒരുപാത്രം അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ അതിലേക്ക് മൂന്ന് കപ്പ് പാലും ഒരു കപ്പ് വെള്ളവും ഒഴിക്കുക. ശേഷം അതിലേക്ക് നാല് ഏലക്കായ, ചെറിയ കഷ്ണം കറുകപ്പട്ട, വയന ഇല എന്നിവ ചേര്‍ക്കുക. എന്നിട്ട് ചെറുതീയില്‍ ഇട്ട് അഞ്ച് മിനിറ്റ് പാകം ചെയ്യണം. എട്ട് മണിക്കൂര്‍ കുതിര്‍ത്ത് വെച്ച ബാർളി ഇതിലേക്ക് ചേർക്കുക. തുടർന്ന് ചെറുതീയില്‍ മുക്കാല്‍ മണിക്കൂർ പാകം ചെയ്യണം. ശേഷം ഇതിലേക്ക് കുരുകളഞ്ഞ് ചെറുതായി അരിഞ്ഞുവെച്ച ഈന്തപ്പഴം, മിക്‌സഡ് നട്‌സ് എന്നിവ ചേര്‍ക്കുക. (ഇഷ്ടത്തിനനുസരിച്ച പഴങ്ങളും ഡ്രൈ ഫ്രൂട്സും ഉപയോഗിക്കാവുന്നതാണ്. ഇത് കൂടുതൽ രുചി നൽകും). ചൂടാറിയ ശേഷം സെർവിങ് പാത്രത്തിലേക്ക് മാറ്റുക. മധുരത്തിനായി ഇതിന് മുകളില്‍ തേന്‍ ഒഴിച്ചു കഴിക്കാം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT