Football

പ്രീ സീസൺ സൗഹൃദ ഫുട്ബോൾ; വീസെൽ കോബെയ്ക്കെതിരെ ഇന്റർ മയാമിക്ക് തോൽവി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ടോക്കിയോ: മേജർ ലീ​ഗ് സോക്കറിന് മുന്നോടിയായുള്ള പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് വീണ്ടും സമനില. ജപ്പാനിസ് ക്ലബ് വിസെൽ കോബെയ്ക്കെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മയാമി പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ​ഗോളടിക്കാൻ കഴിഞ്ഞില്ല. പിന്നാലെ നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് വീസെൽ കോബെ വിജയിച്ചു.

മത്സരത്തിന്റെ 60-ാം മിനിറ്റിൽ പകരക്കാരനായി ലയണൽ മെസ്സി കളത്തിലിറങ്ങി. ഇതോടെ ശാരീരിക അസ്വസ്ഥതകൾ മാറി താരം തിരികെ വന്നത് ആരാധകർക്ക് ആശ്വാസമായി. ആദ്യ പകുതിയിൽ വീസൽ കോബെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഏതാ​നും ​ഗോൾ അവസരങ്ങൾ വീസൽ താരങ്ങൾ സൃഷ്ടിച്ചു. സ്ട്രൈക്കർ ജൂയ ഒസാക്കയുടെ പ്രകടനം ശ്രദ്ധേയമായി. രണ്ട് തവണ വീസൽ സ്ട്രൈക്കർ ​പോസ്റ്റിലേക്ക് ഷോട്ടുകൾ പായിച്ചു. എങ്കിലും ആദ്യ പകുതി ​ഗോൾ രഹിതമായി.

60-ാം മിനിറ്റിൽ മെസ്സി കളത്തിലിറങ്ങിയത് മാത്രമാണ് മയാമി ആരാധകർക്ക് ആശ്വസിക്കാനുള്ളത്. 79-ാം മിനിറ്റിൽ ​ഗോളിലേക്ക് നീങ്ങിയ മെസ്സിയുടെ രണ്ട് ഷോട്ടുകൾ വീസെൽ പ്രതിരോധം തട്ടിയകറ്റി. പിന്നാലെ മത്സരം ​ഗോൾ രഹിത സമനിലയിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT