Football

ഹോങ്കോങ്ങിൽ സൗഹൃദ മത്സരത്തിൽ മെസ്സി കളിച്ചില്ല; ക്ഷമാപണം നടത്തി ഇന്റർ മയാമി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ മെസ്സി കളിക്കാതിരുന്നതിൽ ക്ഷമാപണം നടത്തി ഇന്റർ മയാമി. ഹോങ്കോങ് ഇലവനെതിരായ മത്സരത്തിലാണ് മെസ്സി കളിക്കാതിരുന്നത്. സൗദിയിൽ അൽ ഹിലാലുമായ മത്സരത്തിന് ശേഷം മെസ്സിക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നു. പിന്നാലെ അൽ നസറിനെതിരായ മത്സരത്തിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാൽ ഹോങ്കോങ് ഇലവനെതിരായ മത്സരത്തിൽ മുഴുവൻ സമയവും മെസ്സി കളിച്ചിരുന്നില്ല. ഇതിനെതിരെ ഹോങ്കോങ് ആരാധകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

മത്സരം കാാണാൻ ടിക്കറ്റെടുത്ത ആരാധകർ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതോടെ ഹോങ്കോങ് സർക്കാർ മെസ്സി കളിക്കാതിരുന്നതിൽ ഇന്റർ മയാമിയോട് വിശദീകരണം തേടി. ഇതിന് മറുപടിയായാണ് മയാമി ഹോങ്കോങ് ആരാധകരോട് ക്ഷമാപണം നടത്തിയിരിക്കുന്നത്.

താരങ്ങളുടെ ആരോ​ഗ്യത്തിനാണ് പ്രഥമ പരി​ഗണന നൽകേണ്ടത്. പരിക്കുകൾ ഫുട്ബോളിന്റെ ഭാ​ഗമാണ്. അത് ആരുടെയും കുറ്റം കൊണ്ട് സംഭവിക്കുന്നതല്ല. ഹോങ്കോങ്ങിലെ ആരാധകർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ഇന്റർ മയാമി പ്രതികരിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT